ദുബായ്: പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ആദരവുമായി ബുർജ് ഖലീഫയും. ദുബായിൽ നടന്ന ഈ വർഷത്തെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തുകയും ഇന്ത്യ വിശിഷ്ടാതിഥിയാകുകയും ചെയ്തപ്പോൾ ഇന്ത്യൻ ത്രിവർണത്തിൽ ബുർജ് ഖലീഫ തിളങ്ങി. ‘ഗസ്റ്റ് ഓഫ് ഓണർ – റിപ്പബ്ലിക് ഓഫ് ഇന്ത്യ’ എന്ന വാക്കുകൾ കൊണ്ടാണ്് ബുർജ് ഖലീഫ ത്രിവർണത്തിൽ പ്രകാശിച്ചത്.
പ്രധാനമന്ത്രി മോദിക്ക് ‘ഊഷ്മളമായ സ്വാഗതം’ നൽകി, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ത്രിവർണത്തിൽ പ്രകാശിച്ച ബുർജ് ഖലീഫയുടെ രണ്ട് ചിത്രങ്ങൾ,എക്‌സിൽ പങ്കിട്ടു. ഈ വർഷത്തെ ലോക ഗവൺമെന്റ് ഉച്ചകോടിയിലെ വിശിഷ്ടാതിഥിയായ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയ്ക്കും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞങ്ങൾ ഊഷ്മളമായ സ്വാഗതം നൽകുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം അന്താരാഷ്ട്ര സഹകരണത്തിന് മാതൃകയാണെന്നായിരുന്നു കുറിപ്പ്.
Discussion about this post