ന്യൂഡൽഹി: ദോഹയിൽ അറസ്റ്റിലായ ഇന്ത്യൻ നാവികരുടെ മോചനത്തിന് സഹായമേകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാവികർ രാജ്യത്തേക്ക് തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി ഖത്തർ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യൻ നാവികർ രാജ്യത്തേക്ക് തിരിച്ചെത്തിച്ചതിൽ അമീർ അഭിനന്ദനം അർഹിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തോടെ ഇന്ത്യ ഖത്തർ ബന്ധം കൂടുതൽ ശക്തമായതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഉഭയകക്ഷി സഹകരണം, ഊർജ പങ്കാളിത്തം, പ്രാദേശിക സുരക്ഷ, സാംസ്‌കാരിക ബന്ധം തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രിയും ഖത്തർ അമീറും ചർച്ച നടത്തിയതായി വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ഖത്തറിെലത്തിയ പ്രധാനമന്ത്രിയെ രാജ്യത്തിന്റെ പാരമ്പര്യ രീതിയിലുള്ള വരവേൽപ്പ് നൽകി സ്വീകരിച്ചു. ഇതിന് ശേഷമാണ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ച നടത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
Discussion about this post