ന്യൂഡൽഹി: വിദേശത്ത് നിന്നും പണം സ്വീകരിച്ചതിൽ ക്രമക്കേടുകളുണ്ടെന്ന സംശയത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി. പാർലമെന്റിലെ ലോഗ് ഇൻ ക്രെഡൻഷ്യൽസ് അന്യ വ്യക്തികൾക്ക് കൈമാറിയ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മഹുവ മൊയ്ത്രയെ പാർലമെന്ററി എത്തിക്സ് കമ്മിറ്റി അടുത്തിടെ പാർലമെന്ററി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.
നിലവിൽ മൊയ്‌ത്രക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട് ,
ഉപഹാരങ്ങൾക്ക് പകരമായി വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ നിർദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മൊയ്ത്ര ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിച്ചതായി ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. പണലാഭത്തിനായി മൊയ്ത്ര ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. പാർലമെന്ററി എത്തിക്സ് കമ്മിറ്റി ഈ ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മഹുവ മൊയ്ത്രയെ സഭയിൽ നിന്നും പുറത്താക്കിയത്.
എന്നാൽ മഹുവയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ എം പി സ്ഥാനം പുറത്താക്കുന്നതിൽ നിൽക്കില്ല എന്ന് അന്നു തന്നെ വ്യക്തമായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും അന്യ വ്യക്തികളുമായും മഹുവ മൊയ്ത്ര ലോഗിൻ വിവരങ്ങൾ പരസ്യമാക്കിയത് കടുത്ത സുരക്ഷാ വീഴ്ചയായാണ് കരുതപ്പെടുന്നത്. അതിനാൽ തന്നെ ഇതുമായി ബന്ധപ്പെട്ട മൊയ്ത്രയ്ക്ക് വിദേശത്തു നിന്നും പണം ലഭിച്ചിട്ടുണ്ടോ എന്ന കാര്യങ്ങൾ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്
Discussion about this post