മൂക്കിലിട്ട വിരൽ കൊണ്ട് പിസയ്ക്കുള്ള മാവ് കുഴയ്ക്കുന്ന ജീവനക്കാരന്റെ വീഡിയോ വൈറലായതോടെ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഡോമിനോസ് പിസ. ഇത്തരം തെറ്റ് ഇനി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും എല്ലാ ഉപഭോക്താക്കൾക്കും ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ഡോമിനോസ് പ്രസ്താവനയിൽ പറഞ്ഞു.
ജപ്പാനിലാണ് ഈ സംഭവം അരങ്ങേറിയത്. അമഗാസാക്കി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഡോമിനോസ് പിസയുടെ ഒരു പാർടൈം ജീവനക്കാരനാണ് വീഡിയോ ചിത്രീകരിച്ചതെന്നും വീഡിയോയിൽ കാണുന്ന മാവ് പിസ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നും ഡോമിനോസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
കയ്യിൽ ഗ്ലൗസ് ഇട്ടിരിക്കുന്ന ജീവനക്കാരൻ ഇടത് കൈകൊണ്ട് മൂക്ക് വൃത്തിയാക്കുന്നതും അതേ കൈ കൊണ്ട് തന്നെ പിസയ്ക്കുള്ള മാവ് കുഴയ്ക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു.
സ്ഥലത്തെ സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തലാക്കുകയും വീഡിയോയ്ക്ക് കാരണക്കാരായ ജീവനക്കാരെ പിരിച്ചുവിട്ടതായുമാണ് റിപ്പോർട്ട്.
Discussion about this post