ഹൈദ്രാബാദ്: കാനഡയിൽ മരിച്ച ഇന്ത്യക്കാരനായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് സഹായം അഭ്യർത്ഥിച്ച് കുടുംബം. ഹൈദ്രാബാദ് സ്വദേശിയായ ഷെയ്ഖ് മുസമ്മിൽ അഹമ്മദ് (25) എന്ന വിദ്യാർത്ഥിയാണ് ഹൃദയസ്തംഭനം മൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഒന്റാരിയോയിലെ വാട്ടർലൂ ക്യാമ്പസിലെ കൊണസ്‌റ്റോഗ കോളേജിലെ ഐടിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു മുസമ്മിൽ അഹമ്മദ്.
കുറച്ച് ദിവസങ്ങളിലായി മുസമ്മിൽ അഹമ്മദിന് കടുത്ത പനിയുണ്ടായിരുന്നു. മുസ്സമ്മിലിന്റെ സുഹൃത്താണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. തെലങ്കാനയിലെ ഒരു പ്രദേശിക നേതാവാണ് വിവരം എക്‌സിൽ പങ്കു വച്ചിരിക്കുന്നത്.
ഷെയ്ഖ് മുസമ്മിൽ അഹമ്മദ് എന്ന 25കാരൻ കാനഡയിൽ ഹൃദയസ്തംഭനം മൂലം മരിച്ചു. ഹൈദ്രാബാദ് സ്വദേശിയായ മുസമ്മിൽ ഒന്റാരിയോയിലെ വാട്ടർലൂ ക്യാമ്പസിലെ കൊണസ്‌റ്റോഗ കോളേജിലെ ഐടിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിദ്യാർത്ഥി കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്നു. സുഹൃത്താണ് മരണ വിവരം കുടുംബത്തെ അറിയിച്ചത്. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്’- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
Discussion about this post