ന്യൂഡൽഹി: 500 ടെസ്റ്റ് വിക്കറ്റുകൾ എന്ന “അസാധാരണമായ നാഴികക്കല്ല്” പൂർത്തിയാക്കിയതിൽ ഇന്ത്യയുടെ സ്പിൻ മാസ്റ്റർ രവിചന്ദ്രൻ അശ്വിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
“500 ടെസ്റ്റ് വിക്കറ്റുകൾ എന്ന അസാധാരണ നാഴികക്കല്ലിൽ രവിചന്ദ്രൻ അശ്വിന് അഭിനന്ദനങ്ങൾ! അദ്ദേഹത്തിൻ്റെ യാത്രയും നേട്ടങ്ങളും അദ്ദേഹത്തിൻ്റെ കഴിവിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും തെളിവാണ്. ഇനിയും ഉയരങ്ങളിലെത്തുമ്പോൾ അദ്ദേഹത്തിന് എൻ്റെ ആശംസകൾ” സമൂഹ മാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയ്ക്ക് ശേഷം ടെസ്റ്റിൽ 500 വിക്കറ്റ് എന്ന നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി രവിചന്ദ്രൻ അശ്വിൻ വെള്ളിയാഴ്ച മാറിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. വിശാഖപട്ടണത്തിലെ രണ്ടാം ടെസ്റ്റ് അവസാനിക്കുമ്പോൾ 499 സ്‌കോപ്പുകളിലുണ്ടായിരുന്ന അദ്ദേഹം മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ സാക് ക്രാളിയുടെ വിക്കറ്റോടെ 500-ാം തികച്ചു.
98 ടെസ്റ്റുകളിൽ നിന്ന് ഈ നേട്ടം കൈവരിച്ച അശ്വിൻ ഏറ്റവും വേഗത്തിൽ 500 ടെസ്റ്റ് വിക്കറ്റ് തികച്ച രണ്ടാമത്തെ ബൗളറായി 87 മത്സരങ്ങളിൽ നിന്നും ഈ നേട്ടം കൈവരിച്ച മുത്തയ്യ മുരളീധരൻ മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത് . അതെ സമയം 105 ടെസ്റ്റുകളിൽ നിന്നും 500 വിക്കറ്റുകൾ നേടിയ അനിൽ കുംബ്ലെയെ പിന്നിലാക്കി ഈ നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ഇന്ത്യക്കാരനാണ് ഇപ്പോൾ നിലവിൽ രവിചന്ദ്രൻ അശ്വിൻ. സച്ചിൻ ടെണ്ടുൽക്കർ അടക്കം അനവധി പേരാണ് അശ്വിനെ പിന്തുണച്ചു കൊണ്ട് രംഗത്ത് വന്നത്, ദശലക്ഷത്തിൽ ഒരുവൻ എന്നാണ് അശ്വിനെ കുറിച്ച് സച്ചിൻ വ്യക്തമാക്കിയത്
Discussion about this post