ശ്രീനഗർ: കശ്മീരിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും, ഇതോടൊപ്പം തന്നെ കശ്മീർ താഴ്‌വരയിലെ ബനിഹാലിൽ നിന്ന് സങ്കൽദനിലേക്കുള്ള ഭാഗത്ത് അടുത്തിടെ പൂർത്തിയാക്കിയ 48 കിലോമീറ്റർ റെയിൽ പാതയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2019-ൽ ആർട്ടിക്കിൾ 370 അസാധുവാക്കിയതിന് ശേഷം കാശ്മീരിൽ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പൊതു പരിപാടിയാണ് ഇത്.
പ്രകൃതി മനോഹാരിതയ്ക്ക് പേര് കേട്ട കശ്മീർ താഴ്‌വരയിൽ അന്തരീക്ഷ മലിനീകരണം ഒഴിവാക്കി കൊണ്ടുള്ള ശുദ്ധമായ ഊർജ്ജ പദ്ധതികളുടെ ഒരു പുതു ചരിത്രത്തിനു തന്നെ തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. കൂടാതെ 2,000-ത്തോളം പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടി വേണ്ടി വലിയ കാര്യപരിപാടികൾക്ക് വേണ്ടി ഒരുങ്ങുകയാണ് കശ്മീർ താഴ്വര. 500-ലധികം സ്റ്റേഷനുകളുടെ നവീകരണം, റെയിൽ ഓവർ ബ്രിഡ്ജുകളുടെയും അണ്ടർ ബ്രിഡ്ജുകളുടെയും നിർമ്മാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
താഴ്‌വരയെ ട്രെയിൻ മാർഗം ബന്ധിപ്പിക്കുമെന്ന ദീർഘകാല വാഗ്ദാനമായ ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് ട്രെയിൻ സർവീസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആരംഭിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സംഗൽദാനിനും കത്രയ്ക്കും ഇടയിലുള്ള രണ്ട് തുരങ്കങ്ങൾ പൂർത്തീകരിക്കാൻ വൈകുന്നതിനാൽ അതിനു ആറ് മാസം കൂടി കാലതാമസം എടുത്തേക്കാം. ദുഗ്ഗയ്ക്കും റിയാസിക്കും ഇടയിലുള്ള 18 കിലോമീറ്റർ പാത പൂർത്തിയായെങ്കിലും ഇരുവശത്തുമുള്ള രണ്ട് റീച്ചുകളും പൂർത്തിയായില്ലെങ്കിൽ ട്രെയിനുകൾ ഓടിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി
Discussion about this post