ഭോപ്പാൽ: രാജ്യത്ത് വെളുത്തുള്ളി വില സർവകാല റെക്കോർഡിലേക്ക്. ഇതോടെ വെളുത്തുള്ളി കൃഷി ചെയ്യുന്ന കൃഷിയിടങ്ങളിൽ കർഷകർ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. മദ്ധ്യപ്രദേശിലെ ചിന്ത്വാര ജില്ലയിലെ കർഷകരാണ് കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനായി നൂതനമായ മുൻകരുതലുകളെടുത്തിരിക്കുന്നത്.
400 മുതൽ 500 രൂപ വരെയാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. ബദ്‌നൂറിലെ കർഷകരും കൃഷിയിടങ്ങൾ സംരക്ഷിക്കാനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാദ്‌നൂറിൽ പത്ത് കിലോയോളം വെളുത്തുള്ളി മോഷണം പോയിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് കർഷകർ സിസിടിവി സ്ഥാപിക്കാൻ തുടങ്ങിയത്.
വാർഷിക വരുമാനം കിലോയ്ക്ക് 80 കിലോ കിട്ടിയിരുന്ന വെളുത്തുള്ളി കൃഷിക്ക് ഇപ്പോൾ മുന്നൂറോളം രൂപ ലഭിക്കുന്നതായി കർഷകർ പറയുന്നു. ഇതോടെ വലിയ ലാഭമാണ് കർഷകർ കൊയ്തത്.
Discussion about this post