ഛത്തീസ്ഗഢ്; ബീജാപൂരിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ അഴിഞ്ഞാട്ടം. ഇന്നലെ ജില്ലയിൽ ഒരു മാർക്കറ്റിലെ പട്രോളിംഗിനിടെ സായുധസേനയ്ക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സായുധ സേന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.സിഎഎഫ് ടീമിനെ നയിച്ചിരുന്ന കമ്പനി കമാൻഡർ തിജൗ റാം ഭുര്യയാണ് കൊല്ലപ്പെട്ടത്.
ഭീകരർ കോടലി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. കുറ്റ്രു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ രാവിലെ 9.30 ഓടെയായിരുന്നു ആക്രമണം. ഗ്രാമചന്തയിൽ സുരക്ഷയ്ക്കായി സിഎഎഫ് സംഘത്തെ വിന്യസിച്ച് പട്രോളിങ് നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആക്രമണം നടത്തിയത്. സിഎഎഫിന്റെ നാലാം ബറ്റാലിയനിലായിരുന്നു തിജാവു റാം ഭുര്യ.സംഭവത്തെത്തുടർന്ന്, അക്രമികൾക്കായി അധികൃതർ തിരച്ചിൽ ആരംഭിക്കുകയും പ്രദേശത്ത് പട്രോളിംഗ് നടത്തുകയും ചെയ്തു.
കഴിഞ്ഞ മാസം സംസ്ഥാനത്തെ സുക്മ മേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തെക്കൽഗുഡെം ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം.











Discussion about this post