ചണ്ഡീഗഡ് : പഞ്ചാബ് പോലീസിൽ ഗുരുതര സുരക്ഷാ വീഴ്ച. മുന്ദ്ര തുറമുഖ മയക്കുമരുന്ന് കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് കോടതിയിൽ കൊണ്ടുപോകുന്ന വഴി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
2021ൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 2,988 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നത്. ഈ കേസിലെ പ്രതികളിലൊരാളായ ജോബൻജിത് സിംഗ് സന്ധു ആണ് പഞ്ചാബിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കച്ചിൽ നിന്ന് അമൃത്സറിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്.
ഗുജറാത്തിലെ കച്ചിലെ ഭുജ് ജയിലിലാണ് ജോബൻജിത് സിംഗ് സന്ധുവിനെ പാർപ്പിച്ചിരുന്നത്. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പഞ്ചാബ് പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കാനായി അമൃത്സറിലേക്ക് കൊണ്ടുപോകുവഴിയാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.
Discussion about this post