ഭോപ്പാൽ: പെണ്ണിനെ നോക്കി നോക്കി വയ്യാ…. പെണ്ണുകാണാൻ പോയെങ്കിലും ഒന്നും അങ്ങോട്ട് ശരിയായില്ല. അവസാനം വ്യത്യസ്ത മാർഗം സ്വീകരിച്ച് വൈറലായിരിക്കുകയാണ് യുവാവ്. മദ്ധ്യപ്രദേശിലാണ് വ്യത്യസ്ത രീതിയിലുള്ള പെണ്ണുനോക്കൽ സംഭവം നടന്നത്.
29 വയസ്സുള്ള ദീപേന്ദ്രാണ് വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം താൻ ഓടിക്കുന്ന ഓട്ടോറിക്ഷയിൽ പ്രദർശിപ്പിച്ചത്. കൂടാതെ അയാളുടെ പേര് ,ജാതി , വിദ്യാഭ്യാസം, രക്തഗ്രൂപ്പ്, ജനനതീയതി,എന്നി വ്യക്തിപരമായ എല്ലാ കാര്യങ്ങളും ഓട്ടോയുടെ പുറക്കിൽ എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനോടൊപ്പം താൽപര്യങ്ങളും ഡിമാൻഡുകളും ഫ്‌ളക്‌സ് അടിച്ച് വെച്ചിട്ടുണ്ട് ദീപേന്ദ്ര .
വിവാഹിതനാകാനും കുടുംബ ജീവിതം നയിക്കാനും തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും എന്നാൽ തങ്ങളുടെ സമുദായത്തിന് പെൺകുട്ടികൾ കുറവായത് കൊണ്ട് വിവാഹം വൈകുകയാണെന്നും ദീപേന്ദ്ര പറയുന്നു. അതുകൊണ്ട് ജാതിയും മതവും ഒന്നും തന്നെ പ്രശ്‌നമല്ലെന്നും യുവാവ് കൂട്ടിച്ചേർത്തു. താൻ സ്വീകരിച്ചിരിക്കുന്ന് ഈ രീതിക്ക് മാതാപിതാക്കഴുടെ പൂർണപിൻന്തുണയുണ്ടെന്നും യുവാവ് പറയുന്നു. മാതാപിതാക്കൾക്ക് തനിക്ക് വേണ്ടി പെൺകുട്ടിയെ കണ്ടെത്താൻ സമയം ഇല്ലാത്തത് കൊണ്ടാണ് താൻ തന്നെ നേരിട്ട് രംഗത്തിറങ്ങിയത് എന്നും യുവാവ് കൂട്ടിച്ചേർത്തു
Discussion about this post