പാരീസ്: കഴിഞ്ഞ ആഴ്ച പാരീസിലെ പോലീസ്റ്റ് സ്റ്റേഷന് ആക്രമിച്ചത് ജര്‍മന്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നയാളാണെന്ന് വ്യക്തമായതോടെ ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതോടെ അഭയാര്‍ഥികളോടുള്ള ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ഉദാര നയങ്ങള്‍ക്കെതിരേ വിമര്‍ശനവും ശക്തമായി.
കഴിഞ്ഞ ദിവസം വടക്കന്‍ പാരീസിലെ പോലീസ് സ്റ്റേഷനിലേക്കു പാഞ്ഞു കയറിയ അക്രമിയെ പോലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. ഇറച്ചി നുറുക്കുന്ന കത്തിയും ചാവേറുകള്‍ ധരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന വെസ്റ്റും ഇയാളുടെ പക്കലുണ്ടായിരുന്നു. എന്നാല്‍, സ്ഫോടക വസ്തുക്കളൊന്നുമില്ലായിരുന്നു എന്ന് പിന്നീട് വ്യക്തമായി.
ഓരോ രജിസ്ട്രേഷന് കേന്ദ്രത്തിലും വ്യത്യസ്ത പേരുകളും വ്യത്യസ്ത രാജ്യങ്ങളുമാണ് ഇയാള്‍ നല്‍കിയിരുന്നത്. വാലിദ് സാലിഹി എന്ന പേരിലാണ് അഭയാര്‍ഥിത്വത്തിന് അപേക്ഷിച്ചിരുന്നത്. സിറി, മൊറോക്കോ, ജോര്‍ജിയ എന്നിങ്ങനെ രാജ്യങ്ങളുടെ പേരുകള്‍ ഓരോ വട്ടവും ഓരോന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇയാള്‍ യഥാര്ഥത്തില്താരിക് ബെല്ഗാസെം എന്ന ടുണീഷ്യക്കാരനാണെന്നും കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.
Discussion about this post