ഇടുക്കി : വാഗമണ്ണിലെ മീൻമുട്ടിയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഗമണ്ണിൽ വിനോദസഞ്ചാരത്തിന് എത്തിയ ബീഹാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ആയിരുന്നു മറിഞ്ഞത്. അച്ഛനും അമ്മയും കുഞ്ഞും കൂടിയായിരുന്നു ബൈക്കിൽ യാത്ര ചെയ്തിരുന്നത്.
മീൻമുട്ടി പാലത്തിൽ നിന്നും അപകടത്തിൽപ്പെട്ട ബൈക്ക് താഴേക്ക് മറിയുകയായിരുന്നു. പാലത്തിനു മുകളിൽ നിന്നും താഴത്തെ പാറയിലേക്ക് വീണാണ് ബീഹാർ സ്വദേശിനിയായ ദീപ മരിച്ചത്. കേരളം സന്ദർശിക്കാനായി ബീഹാറിൽ നിന്നും എത്തിയിരുന്ന ദീപയുടെ കുടുംബം ബൈക്ക് വാടകയ്ക്ക് എടുത്താണ് സ്ഥലങ്ങൾ സന്ദർശിച്ചിരുന്നത്.
വാഗമൺ കാണാനായി എത്തിയ സമയത്ത് ആയിരുന്നു കുടുംബത്തിന് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ദീപയുടെ ഭർത്താവിനും മകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post