ചെന്നൈ: ഇളയദളപതി വിജയ്‌യുടെ നേതൃത്വത്തിൽ തമിഴക വെട്രിക്ക് കഴകം പാർട്ടിയുടെ ആദ്യ ലക്ഷ്യമാണ് ഇപ്പോൾ തമിഴകത്ത് ചർച്ചയാവുന്നത്. രണ്ട് കോടി അംഗങ്ങളെ പാർട്ടിയിൽ ചേർക്കുകയാണ്് വിജയുടെ ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ബൂത്ത് തലങ്ങളിൽ പാർട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനത്തിനായി മൊബൈൽ ആപ്പും പുറത്തിറക്കും. 2026 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് താരത്തിന്റെ പാർട്ടി തമിഴക വെട്രി കഴകം പ്രവർത്തനങ്ങൾ സജീവമാക്കുന്നത്.
പാർട്ടിയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ഏറെ ചർച്ചകളും നടന്നിരുന്നു. ഇതേ തുടർന്ന് തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.രാഷ്ട്രീയത്തിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ വിജയ് സിനിമയിൽ നിന്നും ദീർഘമായ ഇടവേളയെടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ദളപതി 69 ആയിരിക്കും വിജയ് അവസാന സിനിമായി പ്രേക്ഷകരിലേക്ക് എത്തുക.
നിലവിൽ വെങ്കട് പ്രഭുവിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ താരം. ദ ഗോട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വൻ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ദളപതി വിജയ്‌യുടെ ആരാധകരും.ഇരട്ട വേഷങ്ങളിലാണ് താരം പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. നെഗറ്റീവ് ഷെയ്ഡുള്ളതാകും വിജയ്‌യുടെ ഒരു കഥാപാത്രം എന്നും റിപ്പോർട്ടുകൾ ഉണ്ട് .
Discussion about this post