ന്യൂഡൽഹി: രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ് നടക്കുന്നത് റെക്കോർഡ് ദേശീയ തലസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന.
മൊത്തത്തിൽ 3,028 കോടിയുടെ നികുതി വെട്ടിപ്പ് നടത്തുന്ന ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകൾ അദ്ദേഹം പുറത്ത് വിട്ടു. 483 വ്യാജ സ്ഥാപനങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പ്രാദേശിക ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിയമ വിരുദ്ധ ഇടപെടലുകളും ഇതിനു പുറകിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വസ്തുതകളെ കുറിച്ച് അന്വേഷിക്കുവാൻ ഉടനടി വേണ്ട നടപടികൾ സ്വീകരിക്കുവാൻ അദ്ദേഹം അരവിന്ദ് കേജ്രിവാളിന് കത്തെഴുതിയിട്ടുമുണ്ട്.
രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിവെട്ടിപ്പ് രേഖപ്പെടുത്തുന്ന സംസ്ഥാനം എന്ന നിന്ദ്യമായ നേട്ടമാണ് ഡൽഹി കൈവരിച്ചിരിക്കുന്നതെന്ന് ലഫ്റ്റനൻ്റ് ഗവർണറുടെ കത്തിൽ പറയുന്നു. ഈ കുപ്രസിദ്ധമായ പട്ടികയിൽ സംസ്ഥാനം രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്തേക്കാൾ 827 കോടി രൂപ അധികമാണ് ഡൽഹി നടത്തുന്ന നികുതി വെട്ടിപ്പ് എന്ന് മനസിലാകുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലാകുന്നത്.
ഇത്രയും വ്യാപകമായ നികുതിവെട്ടിപ്പിൻ്റെയും അതിൻ്റെ മൂലകാരണത്തിൻ്റെയും അടിത്തട്ടിൽ എത്താൻ ധനമന്ത്രി നിർമല സീതാരാമൻ്റെ നേതൃത്വത്തിൽ ഈ വിഷയത്തിൽ സൂക്ഷ്മമായി ആസൂത്രിതമായ അന്വേഷണം ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
Discussion about this post