ഇടുക്കി : തൊടുപുഴയിൽ കോ-ഓപ്പറേറ്റീവ് ലോ കോളേജിന്റെ കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീഷണി. 30ഓളം വിദ്യാർത്ഥികളാണ് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി നിൽക്കുന്നത്. വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീഷണിയെത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
കോളേജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളെ തുടർന്നാണ് വിദ്യാർത്ഥികൾ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. നേരത്തെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ലോ കോളേജിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഈ പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള ലോ കോളേജ് അധികൃതരുടെ നീക്കത്തെ തുടർന്നാണ് ഇപ്പോൾ പ്രതിഷേധവുമായി വിദ്യാർത്ഥികൾ കെട്ടിടത്തിനു മുകളിൽ കയറിയിരിക്കുന്നത്.
ആൺകുട്ടികളും പെൺകുട്ടികളും അടക്കമുള്ള 30ഓളം പേരാണ് കോ-ഓപ്പറേറ്റീവ് ലോ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി നിൽക്കുന്നത്. കോളേജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post