കൊല്‍ക്കത്ത: റിപ്പബ്ലിക് ദിന പരേഡിനായി പരിശീലനം നടത്തുകയായിരുന്ന വ്യോമ സേന ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ആഡംബര കാര്‍ ഇടിച്ച് കയറി ഒരു ഉദ്യോഗസ്ഥന് മരിച്ചു. പരിശീലന പരേഡിന് നേതൃത്വം നല്കുകയായിരുന്ന കോര്‍പറല്‍ അഭിമന്യു ഗൗഡാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ പുലര്‍ച്ചെ 6.30നായിരുന്നു അപകടം നടന്നത്. അഭിമന്യു ഗൗഡിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.അതിവേഗത്തില്‍ പരേഡ് ഗ്രൗണ്ടിലേക്ക് എത്തിയ ആഡംബര കാര്‍ ഓഡിയാണ് വ്യോമസേന ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തിയത്.
നിയന്ത്രണം വിട്ട വാഹനം തുടര്‍ന്ന് ബാരിക്കേഡുകളും തകര്‍ത്താണ് നിന്നത്. ഓഡി ഉപേക്ഷിച്ച് ഡ്രൈവര്‍ പുറത്തിറങ്ങി ഓടി ഒളിയ്ക്കുകയും ചെയ്തു. ആരുടെ കാറാണിത് എന്ന് വ്യക്തമായിട്ടില്ല. പരിശീലന പരേഡ് നടക്കുന്ന റെഡ് റോഡിലേക്കുള്ള ഗതാഗതത്തിന് പുലര്‍ച്ചെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. പരീശിലന പരേഡ് നടക്കുമ്പോള്‍ റോഡില്‍ ഗതാഗതത്തിന് വിലക്കുള്ളതാണ്.
Discussion about this post