മലയാള സിനിമയിലെ മുഖശ്രീ തുളുമ്പുന്ന മുഖം എന്നാണ് ഇന്നും കാവ്യ മാധവനെ അറിയപ്പെടുന്നത്. മലയാളിയുടെ മനസിൽ നിന്ന് ഒരിക്കലും മായാത്ത ഒരു മുഖമാണ് താരത്തിന്റെത്. ബാലതാരമായെത്തിയാണ് മലയാള സിനിമയിലേക്ക് കാവ്യ മാധവൻ തുടക്കം കുറിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെയാണ് കാവ്യ നായികയാവുന്നത് .
സ്വന്തം വസ്ത്രബ്രാൻഡായ ലക്ഷ്യയുടെ മോഡലായി കൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളും കാവ്യ മാധവൻ അടുത്തിടെ തുടർച്ചയായി തന്റെ ഓഫീഷ്യൽ ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴി പങ്കുവെക്കാറുണ്ട്. അതിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഏറ്റവും പുതുതായി ചുരിദാർ അണിഞ്ഞുകൊണ്ടുള്ള വീഡിയോയിലൂടെയാണ് കാവ്യ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. വീഡിയോ പുറത്ത് വന്ന നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ആളുകൾ അത് ഏറ്റെടുത്ത് കഴിഞ്ഞു. അതിന് നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.
സ്‌നേഹത്തോടെയുള്ള നിരവധി കമന്റുകൾ ആളുകൾ കുറിക്കുന്നുണ്ട്. അതുപലെ തന്നെ കുറച്ച് പരിഭവങ്ങളും കുറിക്കുന്നുണ്ട്. ‘എന്തൊരു ഭംഗി ആണ് കാവ്യാ.. സ്വർണ മത്സ്യം പോലെ, കാവ്യ ദിവസവും വീഡിയോ ഇടണം. കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ, വീഡിയോ അടിപൊളിയായിട്ടുണ്ട്, ശരീര ഭാരം കുറച്ചതും അടിപൊളി’ എന്നിങ്ങനെ പോകുന്നു കാവ്യ മാധവനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകൾ.
ചേച്ചി ഒരുപാട് വണ്ണം കുറയ്ക്കല്ലേ…. അങ്ങനെ വണ്ണം കുറയ്ക്കുമ്പോൾ മുഖത്തിന്റെ ഭംഗി് പോകുന്നു,,,, ചേച്ചിക്ക് ഇത്തിരി വണ്ണം ഉള്ളതാണ് നല്ലത്. എന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. എനിക്ക് പഴയ കാവ്യ ചേച്ചിയെ ആയിരുന്നു ഇഷ്ടം. ആ പഴയ ചന്ദനക്കുറിയും പൊട്ടും മുടിയും ആയിരുന്നു ഭംഗി എന്നും ആരാധകർ പറയുന്നുണ്ട്.
Discussion about this post