എറണാകുളം: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. പൈനിങ്കൽ പാലസ് സ്‌ക്വയറിൽ ആണ് സംഭവം. വർഷങ്ങളായി ആരും താമസിയ്ക്കാത്ത ഇവിടെ അസ്ഥികൂടം എങ്ങനെ എത്തി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
30 വർഷമായി ആരും ഈ വീട്ടിൽ താമസമില്ല. ഇതോടെ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി ഇവിടം മാറി. ഇവരുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ചേർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതിൽ കേസ് എടുത്ത പോലീസ് വീട്ടിൽ എത്തി പരിശോധന നടത്തി. ഇതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. കവറിൽ ആക്കിയായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. തലയോട്ടി, അസ്ഥിയുടെ ഭാഗങ്ങൾ എന്നിവ ലഭിച്ചതായി പോലീസ് അറിയിച്ചു. അസ്ഥികൂടങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. വൈറ്റിലയിൽ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണ് ഇതെന്നാണ് സൂചന.
Discussion about this post