പത്തനംതിട്ട : തിരുവല്ലയ്ക്ക് സമീപം ഇരവിപേരൂരിൽ ജനവാസ മേഖലയിൽ പുലിയെ കണ്ടെത്തിയതായി സൂചന. കുമ്പനാട് ഉള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് രാത്രിയോടെ പുലിയെ കണ്ടെത്തിയത്.
വീട്ടിലെ കിണറിന് സമീപം പുലി കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് പുലി സ്ഥലത്തുനിന്നും ഓടിപ്പോയതായാണ് പറയപ്പെടുന്നത്. ഉടൻതന്നെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിൽ ആയിരിക്കുകയാണ്. കുമ്പനാട് പ്രദേശത്തെ ജനവാസ മേഖലയിൽ ആണ് പുലിയെ കണ്ടെത്തിയത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ പുലിയുടേതായ ലക്ഷണങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Discussion about this post