കൊൽക്കത്ത: പ്രതിഷേധം സംസ്ഥാന തലത്തിലും രാജ്യവ്യാപകമായും ശക്തി പ്രാപിക്കുന്നതിനിടെ സന്ദേശ്ഖാലി കേസിൽ പശ്ചിമ ബംഗാൾ പൊലീസ് രണ്ടാം പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു. രണ്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാക്കൾക്കെതിരെ കൂട്ടബലാത്സംഗ ആരോപണത്തിൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയ സ്ത്രീയുടെ പരാതിയെത്തുടർന്നാണ് വീണ്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
ശനിയാഴ്ച രണ്ട് ടിഎംസി നേതാക്കളായ ഉത്തം സർദാറിനും ഷിബാപ്രസാദ് ഹസ്രയ്ക്കുമെതിരെ 376 ഡി വകുപ്പ് പ്രകാരം കൂട്ടബലാത്സംഗത്തിന് പോലീസ് കേസെടുത്തിരുന്നു ഇതിനെ തുടർന്ന് പ്രതിഷേധങ്ങൾക്ക് ശേഷം ഹസ്‌റയ്ക്കും സഹായികളായ അമീർ അലി ഗാജി, ഭാനു മൊണ്ടോൾ എന്നിവർക്കുമെതിരെ രണ്ടാമത്തെ എഫ്ഐആർ കൂടെ രജിസ്റ്റർ ചെയ്തതായി പോലീസ് ഇന്ന് അറിയിച്ചു.
ഭൂമി കൈയേറ്റം, ലൈംഗിക പീഡനം എന്നീ കേസിലെ പ്രധാന പ്രതികളിലൊരാളായ ഹസ്ര ശനിയാഴ്ച അറസ്റ്റിലായി, ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്, സർദാറിനെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തിരുന്നു
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി എന്ന ഗ്രാമം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസിയും പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിലുള്ള ഏറ്റവും പുതിയ ഏറ്റു മുട്ടലിനുള്ള വേദിയായിരിക്കുകയാണ്.
തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിൻ്റെ സഹായികളും ലൈംഗികാതിക്രമം ആരോപിച്ച് നിരവധി സ്ത്രീകൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് ഫെബ്രുവരി 8 മുതൽ ഈ ഗ്രാമം രാജ്യത്തിൻറെ ശ്രദ്ധാകേന്ദ്രമായി മാറിയത്. ബഹു ജനപ്രക്ഷോഭങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത് ബി ജെ പി യാണ്
Discussion about this post