ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം ബി.ജെ.പി.യുടെ ഒരു പതിറ്റാണ്ട് നീണ്ട ഭരണത്തിൽ ഞങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഞാൻ പ്രതിപക്ഷത്തോട് പറയാൻ ആഗ്രഹിക്കുന്നു: ഞങ്ങളുടെ വിശ്വാസ്യത പരിശോധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ എല്ലാ മുൻ പ്രകടന പത്രികകളും പരിശോധിച്ച് ഞങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് വിലയിരുത്തുക. തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ പാലിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞു, എന്നാൽ കോൺഗ്രസ് ഭരണകാലത്ത് അതായിരുന്നില്ല സ്ഥിതിയെന്നും രാജ് നാഥ് സിംഗ് പറഞ്ഞു
കോൺഗ്രസ് ഭരണകാലത്ത്, തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയക്കാർ ധാരാളം വാഗ്ദാനങ്ങൾ നൽകാറുണ്ടെന്നും എന്നാൽ വോട്ട് ചെയ്തുകഴിഞ്ഞാൽ വാക്ക് പാലിക്കുന്നത് വളരെ വിരളമാണ് എന്നും ആളുകൾ പറയുന്നത് സാധാരണയായിരിന്നു. എന്നാൽ ബി ജെ പി രംഗത്ത് വന്നതോടെ ആ സാഹചര്യം മാറി.
ഞങ്ങൾ പറയുന്നത് ചെയ്യുന്ന ഒരു പാർട്ടിയിൽ പെട്ടവരാണ്. ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി, ഇന്ത്യൻ രാഷ്ട്രീയം ആത്മവിശ്വാസമില്ലായ്മയുടെയും വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്ത ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്താണ് അതിൻ്റെ മുഖച്ഛായ മാറ്റാനുള്ള വെല്ലുവിളി സ്വീകരിച്ച് ഒരു പാർട്ടി മുന്നോട്ട് വന്നത്, അത് ബി ജെ പി ആയിരിന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വെല്ലുവിളി നേരിട്ട് ഏറ്റെടുത്തു. ഞങ്ങളുടെ രാഷ്ട്രീയം ജാതിയുടെയും മതത്തിൻ്റെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതല്ല . ഞങ്ങളുടെ രാഷ്ട്രീയം നിലകൊള്ളുന്നത് നീതിയിലും മനുഷ്യത്വത്തിലുമാണ് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.








