തൃശ്ശൂർ : ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിലുള്ള വിവിധ പദ്ധതികളുടെ സമർപ്പണം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. ഗുരുവായൂരിനെ കേരളത്തിന്റെ ക്ഷേത്ര നഗരിയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ഗുരുവായൂരിലെ വികസനത്തിനും ക്ഷേത്ര നഗരിയാക്കി മാറ്റുന്നതിനുമുള്ള 50% ത്തോളം ഭൗതിക സാഹചര്യങ്ങൾ ഇതുവരെയുള്ള കാലയളവിൽ ഒരുക്കാനായി എന്നും ദേവസ്വം മന്ത്രി സൂചിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഉൾപ്പെടെയുള്ളവയിൽ നിന്നും ഇക്കാര്യത്തിൽ സഹകരണം ഉണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ സമീപമുള്ള തിരുത്തിക്കാട്ടുപറമ്പിൽ ദേവസ്വം ജീവനക്കാർക്കായി നിർമ്മിച്ചിട്ടുള്ള പാർപ്പിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. മുംബൈ വ്യവസായി ആയ സുന്ദര അയ്യർ കുടുംബവും ചേർന്ന് തെക്കേ നടയിൽ നിർമ്മിച്ച കംഫർട്ട് സ്റ്റേഷൻ കം ഡോർമിറ്ററി സമുച്ചയം, പുന്നത്തൂർ ആനക്കോട്ടയിലെ ഇന്റർലോക്ക് ടൈൽ റോഡ്, നവീകരിച്ച മഞ്ജുളാൽ -പടിഞ്ഞാറെ റോഡ് എന്നിവയുടെ ഉദ്ഘാടനവും ദേവസ്വം മന്ത്രി നിർവഹിച്ചു.
Discussion about this post