ഇസ്ലാമാബാദ്: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പിടിയിലായി. പാകിസ്ഥാനില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില ജെയ്ഷ ഇ മുഹമ്മദ് കേന്ദ്രങ്ങള്‍ പൂട്ടിച്ചതായും സൂചനയുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അറസ്റ്റിലായെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാറിന്റെ അവകാശവാദം. അതേ സമയം പാക് അന്വേണം സംഘത്തെ ഇന്ത്യയിലേക്കയ്ക്കുന്ന കാര്യം പരിഗണിയ്ക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.
നേരത്തെ ഭീകരാക്രമണത്തില്‍ നടപടികള്‍ എടുത്താല്‍ മാത്രമെ പാകിസ്ഥാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കു എന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ക്കായുളള തിയതി തീരുമാനിച്ചിട്ടില്ലെന്നും ഡോവല്‍ അറിയിച്ചിരുന്നതാണ്. ഈ അവസരത്തിലാണ് പാകിസ്താന്‍ ഇപ്പോള്‍ ഭീകരവാദികള്‍ക്ക് എതിരെ കടുത്ത നിലപാടെടുത്തത്.
അതേസമയം പാക് സൈന്യമാണ് ചര്‍ച്ചകള്‍ അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നതെന്നും, മുന്‍പും അവര്‍ ഇത്തരം ശ്രമം നടത്തിയിട്ടുണ്ടെന്നും ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. ഏത് കഠിനജോലികളും ഏതുസമയത്തും ചെയ്യുവാന്‍ സേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post