പൂഞ്ഞാർ: പൂഞ്ഞാറിലെ സെന്റ് മേരീസ് കൊറോണ ചർച്ചിൽ അസിസ്റ്റന്റ് വികാരിയെ ചില സാമൂഹിക വിരുദ്ധർ കാറിടിച്ചു വീഴ്ത്തുകയും അദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം ശക്തം . റോഡിനോട് ചേർന്ന പള്ളി ഗ്രൗണ്ടിൽ വച്ചാണ് ചില സാമൂഹ്യ വിരുദ്ധർ വൈദികനെ കാർ ഇടിച്ചു വീഴ്ത്തിയത്. ഇരാറ്റു പേട്ടയിൽ നിന്നും എത്തിയ ഒരു പറ്റം സാമൂഹ്യ വിരുദ്ധർ ആണ് ഇതിനു പുറകിൽ എന്നാണ് അറിയാൻ കഴിയുന്നത്
പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറാന പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിനെയാണ് പള്ളിമുറ്റത്ത് അക്രമകാരികളായ ഒരുപറ്റം യുവാക്കള്‍ വാഹനമിടിച്ചു വീഴ്ത്തിയത്. പള്ളിമുറ്റത് ബൈക്ക് റൈസിംഗ് നടത്തി കൊണ്ടിരുന്ന യുവാക്കളോട് ശബ്ദംമൂലം ആരാധന തടസപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം ചോദിക്കാന്‍ പുറത്തിറങ്ങിയ വൈദികനെ പ്രകോപനമൊന്നും ഇല്ലാതെ അക്രമാസക്തരായ യുവാക്കള്‍ രണ്ട് തവണ വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നു.
മുമ്പേ തന്നെ പള്ളി പരിസരത്തു വന്ന് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലും സ്ത്രീകളോടടക്കം അപമര്യാദയായി പെരുമാറുകയും ചെയ്തവരാണ് ഇതിനു പുറകിൽ എന്ന് പള്ളിയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഇവരെ ഇതിനും മുമ്പും താക്കീത് ചെയ്ത് വിട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 8 വാഹനങ്ങളിലായി വന്ന അമ്പതോളം വരുന്ന ക്രിമിനൽ സംഘത്തിൽ ഉണ്ടായിരുന്ന ചിലരാണ് വൈദികനെ ആക്രമിച്ചത്. ആദ്യം ഒരു കാർ ഇടിച്ചു വീഴ്ത്തുകയും പിന്നാലെ വന്ന മറ്റൊരു കാർ കൂടെ വൈദികനെ ഇടിക്കുകയും ചെയ്തു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് . സംഭവത്തിന് ശേഷം വലിയ പ്രതിഷേധങ്ങൾക്കാണ് പൂഞ്ഞാർ സാക്ഷിയാകുന്നത്. രാത്രി വൈകിയും പന്തം കൊളുത്തി പ്രകടനങ്ങളും മുദ്ര വാക്യം വിളികളുമായി പൂഞ്ഞാറിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്
അതെ സമയം വൈദികനെ ഇടിച്ചു വീഴ്ത്തിയത് വളരെയധികം വേദനാജനകമായ കാര്യമാണെന്ന് പി സി ജോർജ് പറഞ്ഞു. എന്തും ചെയ്യാൻ മടിക്കാത്ത ഒരു പറ്റം വൃത്തികെട്ടവന്മാർ പള്ളിയിൽ കയറി റൗഡിസം കാണിക്കുകയാണുണ്ടായത് എന്ന് അദ്ദേഹം തുറന്നടിച്ചു. ഇപ്പോൾ പോലീസ് ഉണർന്നിട്ടുണ്ടെന്നും ആ ഉണർവ്വ് അങ്ങനെ തന്നെ നിലനിർത്തിയില്ലെങ്കിൽ അത് കുഴപ്പമാകുമെന്നും, ഈരാറ്റു പെട്ട റൗഡിസത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ജന വികാരം ഉയരുമെന്നും പി സി ജോർജ് പറഞ്ഞു. ശക്തമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അതുണ്ടായില്ലെങ്കിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി, കൂടാതെ പള്ളിയിൽ കയറി ഇത്തരത്തിലുള്ള ആഭാസം കാണിച്ചവരെ രക്ഷിക്കാൻ ആരും ഇറങ്ങരുതെന്നും അങ്ങനെ ഇറങ്ങുന്നവരെ ഈ സമൂഹം ശത്രുവായി കണക്കാക്കുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു
Discussion about this post