കൊൽക്കൊത്ത: സന്ദേശ് ഖാലിയിലെ കൂട്ട ബലാത്സംഗത്തിന്റെ പ്രതിഷേധം അടങ്ങും മുമ്പേ ക്രൂരമായ മറ്റൊരു ബലാത്സംഗത്തിന്റെ വാർത്ത കൂടെ ബംഗാളിൽ നിന്നും പുറത്തു വരുന്നു. ബി ജെ പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാലയാണ് ബംഗാളിലെ മാൾഡയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട വാർത്ത പുറത്തു വിട്ടത്. ബംഗാളിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്നും പൂനവാല തുറന്നടിച്ചു.
“സന്ദേശ്ഖാലിയോ മാൾഡയോ ആകട്ടെ, ബംഗാളിൽ ഒരു സ്ത്രീയും സുരക്ഷിതരല്ല. ക്രൂരമായ ബലാത്സംഗവും കൊലപാതകവും ഇപ്പോൾ ഇവിടെ സാധാരണയാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവത്തിൽ , ഓൾഡ് മാൾഡ അസംബ്ലിയിലെ ഭാബുക്ക് ഗ്രാമത്തിലെ ഇഷ്ടിക ചൂളയിൽ, ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും വിധേയമായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി, മുഖം തകർത്ത നിലയിൽ, ജീവനില്ലാത്ത നിലയിൽ കണ്ടെത്തി.” സമൂഹ മാദ്ധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ പൂനവാല പറഞ്ഞു
“മാൾഡയിൽ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. അടുത്തിടെ 25 വയസ്സുള്ള ഒരു യുവതിയുടെ അർദ്ധനഗ്ന മൃതദേഹം സമാനമായരീതിയിൽ ബലാത്സംഗം ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു ,” ബിജെപി നേതാവ് പോസ്റ്റിൽ പരാമർശിച്ചു.
“ഇത്തരം നിരവധി സംഭവങ്ങൾ ബംഗാളിൽ നടക്കുന്നുണ്ടെങ്കിലും ഷാജഹാൻ ഷെയ്‌ഖിനെ പോലെയുള്ള ബലാത്സംഗികളെയും സംരക്ഷിക്കുകയും സുരക്ഷിതരാക്കുകയും ചെയ്യുന്ന തിരക്കിലാണ് തൃണമൂൽ കോൺഗ്രസ് കൂടാതെ , അതിനെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു ! ഇതാണ് താലിബാനി മാനസികത കൾച്ചർ അഥവാ (ടിഎംസി),” പോസ്റ്റ് കൂട്ടിച്ചേർത്തു.
Discussion about this post