മുംബൈ : ശനിയാഴ്ച മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഒരു അപ്രതീക്ഷിത സഞ്ചാരിയെ കണ്ട് അതിശയിക്കുന്ന സഹയാത്രക്കാരുടെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആണ് ഇന്ന് മുംബൈ ലോക്കലിൽ ശ്രദ്ധാകേന്ദ്രമായി മാറിയത്. അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയെ ട്രെയിനിൽ കണ്ടപ്പോൾ യാത്രക്കാർ അതിശയിക്കുകയും വിദ്യാർത്ഥികൾ അടുത്ത് വന്ന് കുശലാന്വേഷണം നടത്തുകയും ചെയ്തു.
ശനിയാഴ്ച മഹാരാഷ്ട്രയിലെ കല്യാണിലുള്ള ബിറ്റ്സ് പിലാനിയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനം ചെയ്യുന്നതിനായുള്ള യാത്രയ്ക്കാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മുംബൈയിൽ ട്രെയിനിൽ സഞ്ചരിച്ചിരുന്നത്. ഘാട്കോപ്പറിൽ നിന്ന് കല്യാൺ വരെയുള്ള യാത്രയും അവിടെ നിന്നും ഉദ്ഘാടന ശേഷമുള്ള മടക്ക യാത്രയും ട്രെയിനിൽ ആയിരുന്നു. യാത്രക്കിടയിൽ സംസാരിക്കാൻ എത്തിയവരോടും ഫോട്ടോ എടുക്കാനായി എത്തിയവരോടും എല്ലാം നിറഞ്ഞ സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ടായിരുന്നു നിർമ്മല സീതാരാമന്റെ യാത്ര.
ബിറ്റ്സ് പിലാനിയുടെ അഞ്ചാമത്തെ ക്യാമ്പസാണ് മുംബൈ കല്ല്യാണിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം നിർവഹിച്ചത്. ഗോവ, ഹൈദരാബാദ്, പിലാനി, ദുബായ് എന്നീ നഗരങ്ങൾക്ക് ശേഷമാണ് ബിറ്റ്സ് പിലാനി മുംബൈയിൽ തങ്ങളുടെ ക്യാമ്പസ് ആരംഭിക്കുന്നത്.
Discussion about this post