ന്യൂഡൽഹി: “ഇസ്ലാമിക് മുന്നേറ്റം” എന്ന മാസികയിലെ യാഥാർത്ഥമാണോ അല്ലയോ എന്ന് പോലും തീർച്ചയില്ലാത്ത ഒരു പേര് മാത്രം തെളിവും വച്ച് കൊണ്ട് നിരോധിത സംഘടനയായ സിമി ഭീകരനെ ഐതിഹാസികമായി പിടികൂടി ഡൽഹി പോലീസ്. 7 സംസ്ഥാനങ്ങളിൽ 22 വർഷങ്ങളായി നീണ്ടുനിന്ന തുടർച്ചയായ അന്വേഷണത്തിനൊടുവിലാണ് സിമി അംഗമായ തീവ്രവാദ പ്രചാരകനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്
നിരോധിത സംഘടനയായ സ്റ്റുഡൻ്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യയുടെ (സിമി) കാലങ്ങളായി പോലീസ് തേടിക്കൊണ്ടിരുന്ന പിടികിട്ടാപ്പുള്ളിയായ ഹനീഫ് ഷെയ്ഖിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് സതേൺ റേഞ്ച് സ്‌പെഷ്യൽ സെൽ അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളിലും രാജ്യദ്രോഹ കേസിലും അറസ്റ്റിലായ പ്രതിയെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
‘ഇസ്ലാമിക് മൂവ്‌മെൻ്റ്’ (ഉറുദു പതിപ്പ്) എന്ന സിമി മാസികയുടെ എഡിറ്റർ കൂടിയായ അദ്ദേഹം കഴിഞ്ഞ 25 വർഷമായി നിരവധി മുസ്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ കാരണമായിട്ടുണ്ട് . ‘ഇസ്‌ലാമിക് മൂവ്‌മെൻ്റ്’ മാസികയിൽ (ഉറുദു പതിപ്പ്) അച്ചടിച്ച ഹനീഫ് ഹുദായിയുടെ പേര് മാത്രമാണ് പോലീസിന് ലഭ്യമായിരുന്ന ഒരേയൊരു തെളിവ് , അതിനാൽ തന്നെ ഇയാൾ ആരാണെന്നോ എവിടെയാണെന്നോ എന്നതിന് പോലീസിന്റെ പക്കൽ കാര്യമായ ഒരു തുമ്പും കിട്ടിയിരുന്നില്ല. കഴിഞ്ഞ 4 വർഷമായി തുടർച്ചയായി പോലീസ് സംഘം ഇയാളെ പിന്തുടരുകയായിരുന്നു.
2001-ൽ ന്യൂ ഫ്രണ്ട്സ് കോളനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലും പ്രതിയായ ഹനീഫ് ഷെയ്ഖ് 22 വർഷത്തിലേറെയായി ഒളിവിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2002-ൽ വിചാരണക്കോടതി പ്രസ്തുത കേസിൽ ഹനീഫിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സതേൺ റേഞ്ച് സ്‌പെഷ്യൽ സെല്ലിൻ്റെ ഒരു സംഘം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും മോസ്റ്റ് വാണ്ടഡ് ഹനീഫ് ഷെയ്ഖിൻ്റെ ഒളിത്താവളങ്ങൾ തിരിച്ചറിയാൻ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. എന്തായാലും ഈയൊരു കേസ് ഡൽഹി പോലീസിന്റെ മാത്രമല്ല ഇന്ത്യൻ തീവ്രവാദ വിരുദ്ധ ചരിത്രത്തിൽ തന്നെ വളരെ ഐതിഹാസികം ആണെന്നതിൽ സംശയമില്ല
Discussion about this post