വാഷിംഗ്‌ടൺ:അമേരിക്കയിൽ ആശയപരമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ആൾക്കാരാണ് ഡെമോക്രറ്റുകളും റിപ്പബ്ലിക്കന്മാരും. നിലവിലെ അമേരിക്കൻ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡനോ മുൻ പ്രസിഡണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപോ അധികാരത്തിൽ മറ്റൊരു ടേം കൂടി വിജയിച്ചാലും, ഒരു കാര്യം മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും അത് ചൈനയോടുള്ള വാഷിംഗ്ട്ടണിന്റെ സമീപനം ആയിരിക്കുമെന്ന് വ്യക്തമാക്കി വിദേശ കാര്യ വിദഗ്ധർ.
ചൈനക്കെതിരെയുള്ള വാഷിംഗ്ടണിലെ സമ്മർദ്ദം തികച്ചും ഒരൊറ്റ ദിശയിലേക്കാണ് , അത് കൂടുതൽ തീവ്രമായി മാത്രമേ മാറുകയുള്ളൂ ,” ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷനിലെ സീനിയർ ഫെലോ ജോഷ്വ മെൽറ്റ്സർ പറഞ്ഞു.
തീർത്തും വിപരീത ദിശയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും, ട്രംപിനെ കഴിയാവുന്ന എല്ലാ രീതിയിലും കടന്നാക്രമിച്ചിട്ടും ചൈനക്കെതിരെയുള്ള ട്രംപിൻ്റെ കാലത്തെ എല്ലാ താരിഫുകളും ബൈഡൻ നിലനിർത്തിയിട്ടുണ്ട്, ചില ഹൈ-എൻഡ് ഇലക്ട്രോണിക്സ് സ്വന്തമാക്കാനും നിർമ്മിക്കാനുമുള്ള ചൈനയുടെ കഴിവ് പരിമിതപ്പെടുത്തുന്നതിന് കയറ്റുമതി നിയന്ത്രണ പരിധികൾ നടപ്പിലാക്കിയിട്ടുണ്ട് , കൂടാതെ ചൈനയിലേക്കുള്ള ഔട്ട്ബൗണ്ട് നിക്ഷേപങ്ങൾ നിയന്ത്രിക്കാൻ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്, ഇത് മുഴുവൻ വ്യക്തമാക്കുന്നത് ഇരു പാർട്ടികളും തമ്മിൽ ഏതെങ്കിലും കാര്യത്തിൽ യോജിപ്പുണ്ടെങ്കിൽ അത് ചൈനയോടുള്ള തീവ്രമായ വിരോധം മാത്രമാണ് എന്നത് പകൽ പോലെ വ്യക്തമാണ്. അതിന് ഇനി ഏത് പ്രസിഡന്റ് വന്നാലും ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല
Discussion about this post