വിദേശത്ത് പോയി അവിടെ തന്നെ സ്ഥിര താമസമാക്കാൻ ശ്രമിക്കുന്നവർ പൊതുവെ ചിന്തിക്കുന്ന ഒരു കാര്യമാണ് അവിടുത്തെ ലൈസൻസ് എടുക്കുന്നതിനെ കുറിച്ച്. വിദേശ രാജ്യങ്ങളിൽ എത്തുന്നവർക്ക് ഏറ്റവും വലിയ തലവേദനയും ഇതുതന്നെയാണ്. എന്നാൽ, ഇന്ത്യൻ ലൈസൻസ് വച്ച് തന്നെ ചില വിദേശ രാജ്യങ്ങളിൽ വാഹനമോടിക്കാം എന്നത് എത്ര പേർക്ക് അറിയാവുന്ന കാര്യമാണ്? ഏതൊക്കെ രാജ്യങ്ങളിൽ ആണ് ഇന്ത്യൻ ലൈസൻസ് അംഗീകരിക്കുക എന്ന് നോക്കാം…
ഇന്ത്യൻ ലൈസൻസ് അംഗീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. ഒരു വർഷം വരെ മാത്രമാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാൻ കഴിയുക. എന്നാൽ, ഈ ലൈസൻസ് ഇംഗ്ലീഷിൽ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്.
സ്വീഡനിലും ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് നിങ്ങൾക്ക് വാഹനമോടിക്കാൻ സാധിക്കും. എന്നാൽ, ഇവിടെയും ലൈസൻസ് ഇംഗ്ലീഷിലോ മറ്റ് ഏതെങ്കിലും അംഗീകൃത ഭാഷകളിലോ ആയിരിക്കണം. ഫ്രാൻസിലും ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാം. വലതുവശത്ത് ഇരുന്ന് ലെഫ്റ്റ് ഹാൻഡ് ഡ്രൈവിലാണ് ഇവിടെ കാറുകൾ ഒടിക്കുന്നത്.
സ്വിറ്റ്‌സർലാൻഡ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാം. ഇംഗ്ലണ്ട്, വേൽസ്, സ്‌കോട്ട്‌ലാൻഡ്, വടക്കൻ അയർലാൻഡ്, ഉൾപ്പെടെയുള്ള യുകെയിലും ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസിന് അംഗീകാരമുണ്ട്.
ജർമനിയിലും ഇന്ത്യൻ ലൈസൻസ് അംഗീകൃതമാണ്. എന്നാൽ, ആറ് മാസം മാത്രമേ ഈ ലൈസൻസിന് അംഗീകാരം ഉണ്ടായിരിക്കുകയുള്ളൂ. ഈ ലൈസൻസ് ഇംഗ്ലീഷിലോ ജർമനിയിലോ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. കാനഡയിൽ 60 ദിവസം മാത്രമേ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ കഴിയൂ. ഇതിന് ശേഷം ഉപയോഗിക്കണമെങ്കിൽ പ്രത്യേക അനുവാദം എടുക്കേണ്ടതുണ്ട്.
ഓസ്‌ട്രേലിയയിലും ഇന്ത്യൻ ലൈസൻസിന് അംഗീകാരമുണ്ട്. എന്നാൽ, ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിൽ ഒരു വർഷം വരെയും മറ്റ് ഭാഗങ്ങളിൽ ആറ് മാസവും ആണ് അനുമതി ഉള്ളത്. യുഎസ്എയിലും ഒരു വർഷം വരെ ഇന്ത്യൻ ലൈസൻസ് ഉപയോഗിക്കാം.
Discussion about this post