ന്യൂഡൽഹി:ആദ്യത്തെ ‘മേക്ക് ഇൻ ഇന്ത്യ’ ഹ്യൂമൻ ബ്രെത്ത് സെൻസർ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി). ജോധ്പൂർ ഗവേഷകരാണ് സെൻസർ നിർമ്മിച്ചിരുക്കുന്നത്. മെറ്റൽ ഓക്‌സൈഡുകളും , നാനോ സിലിക്കണും ഉപയോഗിച്ചാണ് ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്
മദ്യപിച്ച് വാഹനമോടിക്കുന്ന ആളുകളുടെ ശ്വസനത്തിലെ മദ്യത്തിന്റെ അളവ് അളക്കുക എന്നതാണ് ഉപകരണത്തിന്റെ പ്രധാന പ്രവർത്തനം. ആസ്തമ, ഡയബറ്റിക് കെറ്റോഅസിഡോസിസ്, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്, സ്ലീപ് അപ്നിയ, ഹൃദയ സ്തംഭനം , തുടങ്ങിയ രോഗങ്ങൾ കണ്ടെത്തുന്നതിനും ഈ സാങ്കേതികവിദ്യ വളരെ ഉപയോഗപ്രദമാണ്.
നിലവിലുള്ള സെൻസറുകൾ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിലോ , മെറ്റൽ ഓക്സൈഡ് സാങ്കേതികവിദ്യയിലോ പ്രവർത്തിക്കുന്നതാണ്. ഹ്യൂമൻ ബ്രീത്ത് സെൻസറിന്റെ വില നിലവിലുള്ള ഇന്ധന സെൽ ഉപകരണത്തേക്കാൾ കുറവായിരിക്കും. റൂം-ടെമ്പറേച്ചർ ഓപ്പറബിൾ ഹെറ്ററോസ്ട്രക്ചർ (നാനോ സിലിക്കണുള്ള മെറ്റൽ ഓക്‌സൈഡ്) ഉള്ള ഒരു ഇലക്ട്രോണിക് നോസാണ് ഈ ഉപകരണത്തിന് പിന്നിലെ സാങ്കേതികവിദ്യ. സെൻസറുകളുടെ ഔട്ട്പുട്ട് ഡാറ്റ ഫോണിലേക്ക് അയയ്ക്കുവാനും സാധിക്കും.
നിലവിലുള്ള ബ്രീത്ത് അനലൈസറുകൾ വളരെ വലുതാണ് . കൂടാതെ പ്രവർത്തിക്കാൻ കൂടുതൽ സമയവും ആവശ്യമായി വരുന്നു. എന്നാൽ ഇപ്പോൾ വികസിപ്പിച്ച സെൻസർ റൂം ടെമ്പറേച്ചറിൽ പ്രവർത്തിക്കുന്നതും, ചാർജ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും എന്നും ഗവേഷകർ പറഞ്ഞു.











Discussion about this post