ദുബായ്: ദുബായില്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ പദ്ധതി. 2020ലെ വേള്‍ഡ് കെ്സ്പോയ്ക്ക് മുന്നോടിയായി നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകളുടെ സാധ്യതാ പഠനത്തിന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുമതി നല്കി.
ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് മത്താര്‍ അല്‍ തായെര്‍ അറിയിച്ചു.കൂടാതെ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വഴി കാര്‍ബണ്‍ വാതകം പുറന്തള്ളുന്നത് മൂലമുള്ള പരിസ്ഥിതി മലിനീകരണം തടയാനും ഇന്ധന ഉപഭോഗം കുറയ്ക്കാനുമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സ്മാര്‍ട്ട് സെന്‍സറുകളുടെ സഹായത്തോടെ ഓടുന്ന ഇലക്ട്രിക് കാറുകളാണിവ. സാധാരണ റോഡുകളില്‍ ഓടിക്കാവുന്നവയും പ്രത്യേകപാതയില് ഓടുന്നവയും പരിഗണനയിലുണ്ട്. കണ്ട്രോള് സെന്ററുകളുടെ സഹായമില്ലാതെ തന്നെ ട്രാഫിക് സിഗ്നലുകള്‍, കാല്‍നട യാത്രക്കാര്‍, റോഡിലെ മറ്റുതടസ്സങ്ങള്‍ തുടങ്ങിയവ മനസ്സിലാക്കി സ്വയംനിയന്ത്രിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഇന്റര്‍നെറ്റ് സംവിധാനത്തിലൂടെ നിയന്ത്രിക്കാവുന്നതും പ്രത്യേകപാതയില് ഓടുന്നതുമായ കാറുകളാണ് മറ്റൊരുവിഭാഗം. ഇവയുടെ പൂര്‍ണനിയന്ത്രണം കണ്ട്രോള് സെന്ററിനായിരിക്കും.
റോഡപകടങ്ങളുടെ തോത് കുറയ്ക്കാനാകുമെന്നതാണ് സ്മാര്‍ട്ട് കാറുകളുടെ പ്രധാന സവിശേഷത. ഗതാഗതക്കുരുക്കിന് അയവുവരുത്താനും സ്വകാര്യവാഹനങ്ങളുടെ ആവശ്യകത കുറയ്ക്കാനും ഇവ സഹായകമാകും. കൂടാതെ ഡ്രൈവിങ് അറിയാത്തവര്‍ക്ക് സ്മാര്‍ട്ട് വാഹനങ്ങള്‍ ഉപകാരപ്പെടും.
Discussion about this post