ചണ്ടീഗഡ്: കർഷക സമരത്തിന്റെ മറവിൽ ആക്രമണ സംഭവങ്ങളിൽ ഏർപ്പെട്ടവർക്കും പൊതുമുതൽ നശിപ്പിച്ചവർക്കും എതിരെ കടുത്ത നടപടികൾക്ക് തുടക്കമിട്ട് ഹരിയാന പോലീസ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപെട്ടവരുടെ പാസ്സ്പോർട്ടും വിസയും റദ്ധാക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുവാൻ തീരുമാനം എടുത്തിരിക്കുകയാണ് ഹരിയാന പോലീസ്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ജോഗീന്ദർ ശർമ്മ പറഞ്ഞു
കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബ് അതിർത്തിയിൽ ബാരിക്കേഡുകൾ തകർക്കുകയോ മറ്റ് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്ത വ്യക്തികളുടെ പാസ്‌പോർട്ടും വിസയും റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഹരിയാനയിലെ അംബാല ജില്ലയിലെ പോലീസ് അധികൃതർ ബുധനാഴ്ച അറിയിച്ചു.
എന്നാൽ കർഷക സമരത്തിൽ പങ്കെടുത്തവരെല്ലാം ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആക്രമണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചില “റൗഡികൾക്ക്” എതിരെ മാത്രമാണ് നടപടിയെടുക്കുന്നത് അംബാല ഡി എസ് പി ജോഗീന്ദർ ശർമ്മ പറഞ്ഞു.
സിസിടിവി, ഡ്രോൺ ക്യാമറകൾ, വീഡിയോഗ്രാഫി എന്നിവയിലൂടെ, ബാരിക്കേഡുകൾ തകർക്കുന്നതിനോ മറ്റ് അക്രമപ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന അത്തരം ആളുകളെ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ മാർഗങ്ങളിലൂടെ സ്വത്തുക്കൾ നശിപ്പിക്കുന്നതും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതും വ്യക്തമാക്കുന്ന നിരവധി ഫോട്ടോഗ്രാഫുകളും ഞങ്ങൾ എടുത്തിട്ടുണ്ട്, ”ഡിഎസ്പി കൂട്ടിച്ചേർത്തു.
Discussion about this post