ഹൈദരാബാദ് : കാഡ്ബറി ചോക്ലേറ്റ് ഭക്ഷ്യയോഗ്യമല്ലെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്ത്. തെലങ്കാല സംസ്ഥാന ഫുഡ് ലബോറട്ടറി സ്ഥിരീകരിച്ച റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആക്റ്റവിസ്റ്റായ റോബിൻ സാക്കസ് ആണ് കാഡ്ബറി ചോക്ലേറ്റിൽ പുഴുവിനെ കണ്ടെത്തിയ വീഡിയോടൊപ്പം റിപ്പോർട്ടും പുറത്തുവിട്ടത്. കാഡ്ബറിയുടെ ഡെയ്‌റി മിൽക്ക് റോസ്റ്റഡ് ആൽമണ്ടിനും ഡെയ്‌റി മിൽക്ക് ഫ്രൂട്ട് ആന്റ് നട്ടിനുമെതിരെയാണ് ആരോപണം.
കാഡ്ബറി ചോക്ലേറ്റിന്റെ സാമ്പിളിൽ വൈറ്റ് വേംസും വെബും തെലങ്കാന ലാബ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ടാണ് യുവാവ് പങ്കുവെച്ചത്. ഇതിന്റെ പൂർണ ഉത്തരവാദിത്വം ചോക്ലേറ്റ് വാങ്ങിയ കടയും ഡെയറിമിൽക്ക് കമ്പനിയും ഏറ്റെടുക്കണമെന്നും റോബിൻ ആവശ്യപ്പെട്ടു.
കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കഴിക്കുന്ന ഇത്തരം സാധനങ്ങൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കണമെന്നാണ് റോബിന്റെ ആവശ്യം. ഈ കമ്പനികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അവരുടെ ലൈസൻസ് റദ്ദാക്കണമെന്നും റോബിൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post