2024 മാർച്ച് മുതൽ രാജ്യത്ത് പല സുപ്രധാന മാറ്റങ്ങളും സംഭവിക്കാൻ പോകുകയാണ്. ബാങ്കിംഗ് അടക്കമുള്ള പല മേഖലകളിലും പുതിയ നിയമങ്ങൾ വരുന്നതാണ്. സാധാരണക്കാരെ പോലും ബാധിക്കുന്നവയാണ് ഇക്കാര്യങ്ങൾ എന്നുള്ളതിനാൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അപ്പോൾ മാർച്ച് മുതൽ മാറ്റങ്ങൾ വരുന്ന മേഖലകൾ ഏതൊക്കെയാണെന്ന് അറിയാം.
2024 മാർച്ച് 1 മുതൽ ജിഎസ്ടി നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ മാറ്റം അനുസരിച്ച്, ഇപ്പോൾ 5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇ-ഇൻവോയ്‌സ് ഇല്ലാതെ ഇ-വേ ബില്ലുകൾ നൽകാൻ കഴിയില്ല. മാർച്ച് ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ചരക്ക് സേവന നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, 50,000 രൂപയിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അയയ്ക്കുന്നതിന് ഇ-വേ ബിൽ നിർബന്ധമാണ്.
ബാങ്കിംഗ് മേഖലയിൽ മാർച്ചിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം മാർച്ച് മാസത്തിൽ 12 ദിവസങ്ങൾ ബാങ്കുകൾ അവധിയായിരിക്കും.
കൂടാതെ മാർച്ച് മാസം മുതൽ രാജ്യത്തെ
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്രെഡിറ്റ് കാർഡുകളുടെ നിയമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 15 മുതൽ എസ്ബിഐ മിനിമം ഡേ ബിൽ കണക്കുകൂട്ടൽ നിയമങ്ങളിൽ മാറ്റം വരുത്തുന്നതാണ്.
ഫാസ്‌ടാഗിൻ്റെ കെവൈസി നിങ്ങൾ ചെയ്തിട്ടില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ അത് നിഷ്ക്രിയമായിരിക്കും എന്നോർക്കേണ്ടതാണ്.
ഫാസ്‌ടാഗിൻ്റെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതിയായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഫെബ്രുവരി 29 വരെയായിരുന്നു കാലാവധി നൽകിയിരുന്നത്. ഫാസ്‌ടാഗിൻ്റെ KYC പ്രക്രിയ ഈ തീയതിക്കകം പൂർത്തിയാക്കിയില്ലെങ്കിൽ അത് നിർജ്ജീവമാക്കുകയും ഇന്ത്യൻ നാഷണൽ ഹൈവേ അതോറിറ്റികൾക്ക് കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യാവുന്നതാണ്.
Discussion about this post