ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ബിജെപി എംപി പിസി മോഹൻ. അപ്രതീക്ഷിത സംഭവത്തിൽ നടുക്കം വിട്ടു മാറിയിട്ടില്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെയായിരുന്നു എംപിയുടെ പ്രതികരണം.
‘ബംഗളൂരുവിലെ രാമേശ്വരം കഫേയിൽ ഉണ്ടായ സ്ഫോടനത്തിൽ ആശങ്ക തോന്നുന്നു. ബാധിക്കപ്പെട്ട ജനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് വേണ്ട നിർദേശം നലകിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തും. സുരക്ഷിതരായി ഇരിക്കൂ’- പിസി മോഹൻ എക്സിൽ കുറിച്ചു.
ഇന്ന് ഉച്ചയോടെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിൽ നല് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പുരുഷനും മൂന്ന് സ്ത്രീകൾക്കുമായിരുന്നു പരിക്കേറ്റത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ സാരമായ നാശനഷ്ടം ആണ് കഫേയിൽ ഉണ്ടായത്.
Discussion about this post