അഹമ്മദാബാദ്: അംബാനി കുടുംബത്തിലെ അത്യാഢംബര വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് തുടക്കമായി. ചടങ്ങിൽ പങ്കെടുക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവങ്ക ട്രംപ്് ജാംനഗറിൽ എത്തി. ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ നിരവധി സെലിബ്രിറ്റികൾ ഇതിനോടകം ജാംനഗറിൽ എത്തിയിട്ടുണ്ട്.
ബിപി മുൻ സിഇഒ ബോപ് ഡൂഡ്‌ലി, സിഇഒ മുറെ ഓക്കിൻക്ലോസ്, പിഎംഎസ് പ്രസാദ്, റിലയൻസ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർമാർ എന്നിവർ ജാംനഗറിലെത്തി. ഡിഎൽഎഫ് സിഇഒ കുശാൽ പാൽ സിംഗും ജാംനഗറിൽ എത്തി.
ബിൽഗേറ്റ്‌സ്, മാർക്ക് സുക്കർബർഗ്, സിഡ്‌നി സിഇഒ ബോബ് ഇഗർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ ബിൻ ജാസിം അൽ താനി, ഭൂട്ടാൻ രാജാവ് എന്നിങ്ങനെ ലോകത്തിലെ പ്രമുഖരെല്ലാം വിവാഹ ചടങ്ങിനെത്തും.
പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടക്കുക. മകന്റെ വിവാഹം രണ്ട് രീതിയിൽ ആഘോഷിക്കണമെന്ന തന്റെ ആഗ്രഹത്തെ കുറിച്ച് നിത അംബാനി പങ്കുവച്ചിരുന്നു. പരമ്പരാഗതമായ രീതിയിലുള്ള ആഘോഷമായിരിക്കണമെന്നാണ് നിത അംബാനിയുടെ ആദ്യത്തെ ആഗ്രഹം. അതും ജാംനഗറിൽ വച്ച് നടത്തണം. അവിടെയാണ് മുകേഷും അദ്ദേഹത്തിന്റെ പിതാവും ആദ്യമായി റിഫൈനറി ആരംഭിച്ചത്. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന വിവാഹമായിരിക്കണമെന്നതാണ് രണ്ടാമത്തെ ആഗ്രഹമെന്നും നിത അംബാനി പറഞ്ഞു.
Discussion about this post