ന്യൂഡൽഹി: ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ വിപണി കീഴടക്കാൻ പരിപ്പെത്തുന്നു. ചുവന്ന പരിപ്പാണ് നാല് രൂപയുടെ ഡിസ്‌കൗണ്ടിൽ ലഭിക്കാൻ പോവുന്നത്. കിലോയ്ക്ക് ഏകദേശം 93.5 രൂപയുള്ള പരിപ്പ് 89 രൂപയ്ക്ക് ലഭിക്കും എന്നാണ് വിവരം.
ആദ്യ ഘട്ടത്തിൽ എൻഎഎഫ്ഇഡിയും(നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്), എൻസിസിഎഫും (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്) , റേഷൻ കട , കേന്ദ്രീയ ഭണ്ഡാർ വഴിയായിരിക്കും രാജ്യത്തുടനീളം പരിപ്പ് വിതരണം ചെയ്യുക. വരും ദിവസങ്ങളിൽ തന്നെ ഭാരത് പരിപ്പ് വിപണിയിലെത്തുമെന്നാണ് വിവരം.
കേന്ദ്ര സർക്കാരിന്റെ ഭാരത് അരിക്ക് കേരളത്തിൽ വൻ ഡിമാന്റാണ്. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി കേന്ദ്ര സർക്കാർ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിന്റെ കൂടെ കടലപരിപ്പും നൽകിയിരുന്നു. 60 രൂപ നിരക്കിലാണ് കൊടുത്തിരുന്നത്. ഭാരത് ബ്രാൻഡ് ഉൽപന്നങ്ങളെല്ലാം വൻ കിഴിവുകളോടെയാണ് വിൽപന നടത്തുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ ഉൽപന്നങ്ങളെല്ലാം ജനങ്ങൾ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.
Discussion about this post