ന്യൂഡൽഹി : ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തിൽ 12 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ആലപ്പുഴയിൽ നിന്നും ശോഭ സുരേന്ദ്രനും തിരുവനന്തപുരത്ത് നിന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ നിന്നും കേന്ദ്രമന്ത്രി വി മുരളീധരനും മത്സരിക്കും.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ കേരളത്തിലെ 12 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനായ അനിൽ ആന്റണി പത്തനംതിട്ടയിൽ നിന്നും മത്സരിക്കുന്നതാണ്.
ബിജെപിയുടെ മുതിർന്ന നേതാവായ എംടി രമേശ് ആണ് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. വടകരയിൽ പ്രഫുൽ കൃഷ്ണനും, പൊന്നാനിയിൽ നിന്നും നിവേദിത സുബ്രഹ്മണ്യനും മത്സരിക്കും. മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ഡോ. അബ്ദുൾ സലാം ആണ്. പാലക്കാട് നിന്നും സി കൃഷ്ണകുമാർ, കാസർഗോഡ് നിന്നും എം എൽ അശ്വനി, കണ്ണൂരിൽ നിന്നും സി രഘുനാഥ് എന്നിവരും മത്സരിക്കുന്നതാണ്.
Discussion about this post