കൊച്ചി: സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ ശമ്പളം രണ്ടാം ദിവസവും മുടങ്ങുന്നത് ചരിത്രത്തിൽ ആദ്യമായാണെന്നും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ കൂടിയാണ് സർക്കാർ കടന്നു പോകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും തൽസ്ഥിതി വ്യക്തമാക്കാൻ ധവള പത്രം പുറത്തിറക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതെ സമയം കേന്ദ്രത്തെ കുറ്റം പറഞ്ഞ് തടി തപ്പാം എന്ന് സംസ്ഥാന സർക്കാർ വിചാരിക്കേണ്ടതില്ലെന്നും ആ കള്ളങ്ങളൊക്കെ സഭയിൽ നേരത്തെ മാത്യു കുഴൽനാടൻ എം എൽ എ പൊളിച്ചു കളഞ്ഞുവെന്നും വി ഡി സതീശൻ വ്യക്തമാക്കി
കേരളം ഇതുവരെകാണാത്തത്ര ഭീകരമായ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഒരു സാമൂഹിക സുരക്ഷാ പദ്ധതികളും നടക്കുന്നില്ല . സമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയിട്ട് ഏഴു മാസമായി. അഗതികളും വിധവകളും ഭിന്നശേഷിക്കാരും വയോധികരും ഉള്‍പ്പെടെ 55 ലക്ഷം പേർ ആഹാരം കഴിക്കാനോ മരുന്നു വാങ്ങാനോ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയാണ്. വി ഡി സതീശൻ പറഞ്ഞു
സാധാരണക്കാരും ഇടത്തരക്കാരും നേരിടുന്ന പ്രതിസന്ധിക്ക് പുറമെയാണ് ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം രണ്ടാം ദിവസവും മുടങ്ങിയത്. കേന്ദ്രം നൽകാനുള്ള തുക എത്രയാണെന്ന് തുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 3100 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. 57800 കോടി ലഭിക്കാനുണ്ടെന്ന കള്ളക്കണക്ക് നിയമസഭയില്‍ മാത്യു കുഴൽനാടൻ എം എൽ എ പൊളിച്ചിട്ടുണ്ട്. ഇപ്പോൾ ലഭിച്ച ധനസഹായം വൈകുവാനും കാരണം സംസ്ഥാന സർക്കാരാണ് കാരണം ജി.എസ്.ടി കോമ്പൻസേഷൻ പോലുള്ള രേഖകള്‍ കൊടുക്കാന്‍ വൈകിപ്പിച്ചത് സംസ്ഥാന സര്‍ക്കാരാണ് വി ഡി സതീശൻ കൂട്ടിച്ചേർത്തു
Discussion about this post