ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരുകൾക്കുള്ള വികസന പദ്ധതികൾ അതിവേഗം സമ്മാനിക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോൾ നരേന്ദ്രമോദി സർക്കാർ. അടുത്ത പത്ത് ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 12 സംസ്ഥാനങ്ങളാണ് സന്ദർശിക്കുന്നത്. ലക്ഷക്കണക്കിന് കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഈ സംസ്ഥാനങ്ങൾക്ക് സമ്മാനിക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഈ അതിവേഗ സന്ദർശനങ്ങൾ.
2024 ലോക്സഭ തെരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻതന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ ആ സമയം കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിലേക്ക് എത്തിക്കാൻ കഴിയുന്നതല്ല. ഇത് കണക്കാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 12 സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
തമിഴ്നാട്, തെലങ്കാന, ഒഡീഷ, പശ്ചിമബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ്, അസം, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ഡൽഹിയിലും ആണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്. ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിൽ നിന്നും ഉള്ള വികസന പദ്ധതികൾ സമ്മാനിക്കുന്നതിനും ജനസമ്പർക്ക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്.
Discussion about this post