പൂക്കോട്: വെറ്റിനറി വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ക്രൂരമായി ആൾക്കൂട്ട വിചാരണ നേരിട്ട് മരണപെട്ടതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിൻജോയുമായി തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്. ഒരു മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പിൽ ഉപയോഗിച്ച ആയുധങ്ങളും ചെയ്ത രീതിയും ഒരു പതർച്ചയും ഇല്ലാതെ സിൻജോ പോലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
അതെ സമയം സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ട് പോലീസ് പുറത്ത് വിട്ടു പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം കൊലപാതകമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ഹോസ്റ്റലിൽ വച്ച് സിദ്ധാർത്ഥൻ നേരിട്ട ക്രൂരമായ ആൾക്കൂട്ട വിചാരണക്ക് പിന്നാലെ മരണമല്ലാതെ മറ്റൊന്നും മുന്നിലില്ലാത്ത അവസ്ഥയിലേക്ക് പ്രതികൾ സിദ്ധാർത്ഥനെ എത്തിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഇതേ തുടർന്ന് അറിഞ്ഞതിനേക്കാള്‍ ഭീകരമാണ് സിദ്ധാർത്ഥ നേരിട്ട ക്രൂരതയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ വ്യക്തമാകുന്നത്.
ബെൽറ്റ്, വയർ, തുടങ്ങിയവ കൊണ്ട് ക്രൂരമായി മർദ്ധിച്ചു . മുഷ്ടി ചുരുട്ടി അടിച്ചു. കാലുകൊണ്ട് ചവിട്ടി. മാത്രമല്ല പുലർച്ചെ രണ്ടുമണിവരെയാണ് മർദനവും പരസ്യ വിചാരണയും നീണ്ടത്. ഇതോടെ മാനസികവും ശാരീരികവും ആയി അവശനായ സിദ്ധാര്ത്ഥന് മരണമല്ലാതെ മുന്നിൽ മറ്റു വഴികളില്ലാത്ത സാഹചര്യം ആയി എന്നും റിപ്പോർട്ടുണ്ട്.
അതെ സമയം കൂടുതൽ ആഴത്തിലുള്ള അന്വേഷണത്തിലൂടെ കൊലപാതക സാധ്യത കൂടി പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
Discussion about this post