ഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നത് സംബന്ധിച്ച ബോളിവുഡ് നടന് ആമിര്‍ഖാന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. രാജ്യത്തിന്റെ അന്തസ്സെന്തെന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ പഠിപ്പിക്കുന്നതിനൊപ്പം സ്വന്തം ഭാര്യയെയും പഠിപ്പിക്കണമെന്ന് റാം മാധാവ് ആവശ്യപ്പെട്ടു. അവാര്‍ഡ് വാപ്സി പോലുള്ള പ്രതിഷേധങ്ങള്‍ ഉയരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ സുരക്ഷയും രാജ്യത്തിന്റെ സ്വാഭിമാനവും നിലനിര്‍ത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയുടെ എസ്.ജി.ബി.ടി ഖല്‍സാ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ അഭിസംബോധന ചെയ്യുകയായിരുന്നു റാം മാധവ്.
അവാര്‍ഡ് തിരികെ കൊടുക്കാനുള്ള സാഹചര്യമൊന്നും നിലവിലില്ല. രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്നതില്‍ എല്ലാവര്ക്കും ജാഗ്രതയുണ്ടാവണം. സ്വപ്നങ്ങള്‍ കാണാനോ നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനോ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. തീരുമാനം രാഷ്ട്രീയമായി ശരിയാകുന്നതിനൊപ്പം മതേതരമാകണമെന്നതാണ് ഇതിന് കാരണമെന്നും റാം മാധവ് പറഞ്ഞു.
നേരത്തെ അല്‍ ജസീറ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ ആര്.എസ്.എസ് വിഭാവനം ചെയ്യുന്ന അഖണ്ഡ ഭാരതമാണ് തന്റെയും ആഗ്രഹമെന്ന് റാം മാധവ് പറഞ്ഞത ചര്‍ച്ചയായിരുന്നു…
Discussion about this post