ഭോപ്പാൽ :രാം ലല്ലയുടെ ദർശനത്തിനായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും സംസ്ഥാന കാബിനറ്റ് മന്ത്രിമാരും ജയ്ശ്രീരാം വിളികളോടെ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് എംഎൽഎമാർ ബസുകളിൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്.
അയോദ്ധ്യ സന്ദർശിക്കാൻ കഴിയുന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും കൂടി ഒന്നിച്ച് അയോദ്ധ്യ സന്ദർശിക്കണം എന്ന് ഞങ്ങളുടെ ആഗ്രഹമായിരുന്നു എന്ന് മുഖ്യമന്ത്രി യാദവ് പറഞ്ഞു. ദർശനത്തിന് ശേഷം ഞങ്ങൾ സംസ്ഥാനത്തേക്ക് തിരിച്ചു മടങ്ങും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് സർക്കാർ അനുവദിച്ചാൽ എല്ലാ ഭക്തർക്കും താമസിക്കാൻ വിശ്രമകേന്ദ്രം നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മുഴുവൻ കാബിനറ്റ് മന്ത്രിമാർ രാമന്റെ അനുഗ്രഹം വാങ്ങി സംസ്ഥാനത്തിന്റെ വികസനത്തിനായി കൂടുതൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post