തിരുവനന്തപുരം : മൂന്നു ദിവസങ്ങൾക്ക് ശേഷം സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ആരംഭിച്ചു. എന്നാൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ഒന്നിച്ച് ലഭിക്കുന്നതല്ല. ട്രഷറി ഇടപാടുകളിൽ വലിയ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. മൂന്നു ദിവസത്തിനുള്ളിൽ എല്ലാ ജീവനക്കാർക്കും ശമ്പളം നൽകും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്.
നിലവിൽ ട്രഷറികളിൽ ഒരു ദിവസം 50,000 രൂപ പരിധി വെച്ചാണ് ചെക്കുകൾ നൽകുന്നത്. അമ്പതിനായിരം രൂപയിൽ കൂടുതൽ പണമായും ട്രഷറിയിലെ കൗണ്ടറുകളിൽ നിന്നും ലഭിക്കില്ല. ഈ നിയന്ത്രണം ട്രഷറിയിലെ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും ബാധകമാണ്.
നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും ശമ്പള വിതരണം മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കും എന്നാണ് ധനമന്ത്രി ഉറപ്പു നൽകുന്നത്. ശമ്പളത്തിനും പെൻഷനും ആണ് പിൻവലിക്കാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടുള്ളത് എന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
Discussion about this post