എറണാകുളം:കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . കൊച്ചി മെട്രോയുടെ ആദ്യ ഘട്ടമാണ് ഇതോടെ പൂർത്തിയത്. എസ് എൻ ജംഗ്ഷനിൽ നിന്ന് തൃപ്പുണിത്തുറിലേക്കുള്ള പുതിയ മെട്രോ പാതയാണ് പ്രധാനമന്ത്രി ഇന്ന് നാടിന് തുറന്ന് നൽകിയത്. 7377 കോടി രൂപ ചിലവിട്ടാണ് ഒന്നാംഘട്ടത്തിന്റെ നിർമ്മാണം പൂർത്തികരിച്ചിരിക്കുന്നത്. കൊൽക്കത്തയിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
മന്ത്രി പി രാജീവ്. ഹൈബി ഈഡൻ എംപി , കെ ബാബു എംഎൽഎ , ജില്ലാ കളക്ടർ എൻ. എസ് . കെ.ഉമേഷ് , മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ദിവ്യാംഗരായ കുട്ടികളുമായി ആദ്യ ട്രെയിനായ ഗംഗ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷമാണ് പൊതുജനങ്ങൾക്കായി സർവീസ് .
1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. കൊച്ചി മെട്രേയുടെ സ്‌റ്റേഷനുകളിൽ ഏറ്റവും വലുതാണ് തൃപ്പുണിത്തുറ . പുതിയ പാത യാഥാർഥ്യമായതോടെ ആകെ 25 സ്‌റ്റേഷനുകളായി. ആലുവ മുതൽ തൃപ്പൂണിത്തുറവരെ 28.125 കിലോ മീറ്ററാണ് കൊച്ചി മെട്രോയുടെ ദൂരം .












