കൊൽക്കത്ത: ഭാരതത്തിലെ നാരീശക്തിയെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ബരാസത്തിൽ നാരീശക്തി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരിന്നു നിങ്ങളാണ് എന്റെ കുടുംബം എന്ന് മോദി പറഞ്ഞത്.
എന്റെ രാജ്യത്തെ സഹോദരിമാരെ ..
നിങ്ങളാണ് എന്റെ കുടുംബം
മോദിയുടെ ശരീരത്തിലെ ഓരോ കണവും, ജീവിതത്തിന്റെ ഓരോ നിമിഷവും ഈ കുടുംബത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്.
എനിക്ക് എപ്പോ ബുദ്ധിമുട്ട് ഉണ്ടായാലും, ഈ അമ്മമാരും, സഹോദരിമാരും പുത്രിമാരും ആണ് എനിക്ക് കവചമായി ഏതൊരു പ്രതിസന്ധിയിലും മുന്നിൽ നിൽക്കുന്നത്. അങ്ങനെയുള്ള നിങ്ങളല്ലാതെ മറ്റാരാണ് എന്റെ കുടുംബം ? ”
നരേന്ദ്ര മോദി പറഞ്ഞു.
ബംഗാളിലെ സന്ദേശകാലിയിൽ അനവധി ഗ്രാമീണ സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തുന്നതിൽ മുന്നിട്ട് നിന്ന ഷാജഹാൻ ഷെയ്‌ഖിനെ കേന്ദ്ര ഏജൻസികൾക്ക് വിട്ടുകൊടുക്കാതെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് എന്റെ കുടുംബം ഈ രാജ്യത്തെ സ്ത്രീകളാണ് എന്ന് വ്യക്തമാക്കി കൊണ്ട് പ്രധാനമന്ത്രി രംഗത്ത് വരുന്നത് എന്ന് ശ്രദ്ധേയമാണ്. കൂടാതെ ബംഗാളിലെ ബരാസത്തിൽ നടന്ന സമ്മേളനത്തിൽ സ്ത്രീപീഡകന്മാരെ സംരക്ഷിക്കുന്ന തൃണമൂൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുവാനും പ്രധാനമന്ത്രി മറന്നില്ല.
റാലിയെ അഭിസംബോധന ചെയ്യവെ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഭരിക്കുന്ന പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട പ്രധാനമന്ത്രി, “സന്ദേശ്ഖാലിയിൽ സ്ത്രീകൾക്ക് സംഭവിച്ച കാര്യങ്ങൾ അങ്ങേയറ്റം ലജ്ജാവഹം ആണെന്ന് വ്യക്തമാക്കി.
ടിഎംസിയുടെ ഭരണത്തിന് കീഴിൽ ഈ നാട്ടിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു, സന്ദേശ്ഖാലിയിൽ സംഭവിച്ചത് അങ്ങേയറ്റം നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് , എന്നാൽ തൃണമൂൽ സർക്കാർ നിങ്ങളുടെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കുന്നില്ല. പ്രതികളെ സംരക്ഷിക്കാനാണ് ടിഎംസി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബംഗാൾ സർക്കാരിന് ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായി എന്നിട്ടും അവർക്ക് ഒരു കുലുക്കവുമില്ല .ടിഎംസി നേതാക്കൾ സംസ്ഥാനത്തെ സ്ത്രീകളോട് ക്രൂരതകൾ ചെയ്തു.ടിഎംസി അവരുടെ പീഡകനായ നേതാവിന് പൂർണ പിന്തുണ കൊടുക്കുന്നുണ്ട് എന്നാൽ പശ്ചിമബംഗയിലെ സ്ത്രീകൾക്ക് ആ പിന്തുണ നൽകുന്നില്ല മോദി പറഞ്ഞു
Discussion about this post