ബെംഗളൂരു: മാർച്ച് ഒന്നിന് രാമേശ്വരം കഫേയിൽ 10 പരിക്കേൽക്കുന്നതിന് ഇടയായ സ്‌ഫോടനത്തിന് വഴിയൊരുക്കിയ ആളുടെ ചിത്രം പുറത്ത് വിട്ട് ദേശീയ അന്വേഷണ ഏജൻസി. ‘വാണ്ടഡ്’ പോസ്റ്ററിലെ പ്രതിയുടെ രേഖാചിത്രം ആണ് എൻഐഎ പുറത്തുവിട്ടത്. കണ്ണടയും തൊപ്പിയും ധരിച്ച രീതിയിലാണ് വാണ്ടഡ് പോസ്റ്ററിൽ പ്രതിയുടെ ചിത്രം എൻ ഐ എ പുറത്ത് വിട്ടത്
ആളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ അന്വേഷണ ഏജൻസി ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം നൽകുന്നയാളുടെ ഐഡൻ്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും ഏജൻസി പറഞ്ഞു.
Discussion about this post