ന്യൂഡൽഹി: ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇ ഡി യുടെ മുമ്പാകെ ഹാജരാകാനുള്ള സമൻസ് ആവർത്തിച്ച് ഒഴിവാക്കിയതിന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡൽഹി കോടതിയിൽ പുതിയ പരാതി നൽകി.
സമൻസുകളെ “നിയമവിരുദ്ധവും” “രാഷ്ട്രീയ പ്രേരിതവും” എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ വർഷം നവംബർ 2 മുതൽ എട്ടാം തവണയും തിങ്കളാഴ്ച ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ കെജ്‌രിവാൾ വിസമ്മതിച്ചതിനെ തുടർന്നാണ് പുതിയ പരാതി.
കെജ്‌രിവാളിനെതിരെ പുതിയ പരാതി നൽകിയിട്ടുള്ള വകുപ്പുകൾ ഒരു വ്യക്തിക്ക് നൽകിയ സമൻസ് പാലിക്കാത്തതുമായി ബന്ധപ്പെട്ടതാണ്. എസിഎംഎം കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി വച്ചിട്ടുണ്ട്.
കോടതിയുടെ മുന്നിലുള്ള ചോദ്യം സമൻസിൻറെ സാധുതയെക്കുറിച്ചല്ല, മറിച്ച് മനഃപൂർവ്വം സമൻസ് അനുസരിക്കാത്ത അരവിന്ദ് കെജ്രിവാളിൻ്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ പ്രവൃത്തിയാണ്,”
അതെ സമയം പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെൻ്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തിൽ നിന്ന് പുറത്തുപോകാൻ തന്നെ സമ്മർദ്ദത്തിലാക്കാനുള്ള ഉപകരണമാണ് ഇഡി സമൻസെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ സമൻസ് നിയമവിരുദ്ധം ആണ് അതിനാലാണ് ഹാജരാകാതിരിക്കുന്നത് എന്നായിരുന്നു കെജ്രിവാളിന്റെ വാദം
Discussion about this post