കൊല്ലം : 16 വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. കൊല്ലം ഏരൂരിലാണ് സംഭവം. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് കബഡി പരിശീലകനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈച്ചംകുഴി സ്വദേശി അനിൽകുമാർ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.
കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ കബഡി പരിശീലകനായി പ്രവർത്തിച്ചുവരുന്നയാളാണ് പ്രതി. ഇയാൾക്ക് കീഴിൽ പരിശീലനം നടത്തിവന്നിരുന്ന 16 വയസ്സുകാരനെ കഴിഞ്ഞദിവസം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിദ്യാർത്ഥിയെ മദ്യം കഴിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
പീഡനത്തിനിരയായ വിദ്യാർത്ഥി സഹപാഠിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. വിദ്യാർത്ഥിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയ പോലീസ് കബഡി പരിശീലകനായ അനിൽകുമാറിനെതിരെ കേസെടുത്തു. വിദ്യാർത്ഥി പാരാതി നൽകിയത് അറിഞ്ഞ അനിൽകുമാർ ഹൈദരാബാദിലേക്ക് മുങ്ങാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് തന്നെ പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post